---
title: "#kannur | കേരളത്തിൽ കോൺഗ്രസും ബിജെപി യും തമ്മിൽ പ്രത്യേകതലം രൂപപ്പെട്ടു - മുഖ്യമന്ത്രി"
english_title: "In Kerala, Congress and BJP have formed a special relationship - Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183373/in-kerala-congress-and-bjp-have-formed-a-special-relationship-chief-minister"
published_at: "2024-02-10T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c710f8b0928_WhatsApp_Image_2024-02-10_at_11.28.26_AM.jpeg"
keywords: []
---

# #kannur | കേരളത്തിൽ കോൺഗ്രസും ബിജെപി യും തമ്മിൽ പ്രത്യേകതലം രൂപപ്പെട്ടു - മുഖ്യമന്ത്രി

> **Lead Summary:**  **കണ്ണൂർ: **കേരളത്തിൽ കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ പ്രത്യേക തലം രൂപപ്പെട്ടുവെന്നും അതുകൊണ്ടാണ് കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ നടന്ന സമരത്തിൽനിന്ന് ഇവിടത്തെ കോൺഗ്രസ് വിട്ടുനിന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കളക്ടറേറ്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

 **കണ്ണൂർ: **കേരളത്തിൽ കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ പ്രത്യേക തലം രൂപപ്പെട്ടുവെന്നും അതുകൊണ്ടാണ് കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിൽ നടന്ന സമരത്തിൽനിന്ന് ഇവിടത്തെ കോൺഗ്രസ് വിട്ടുനിന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കളക്ടറേറ്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി.യെ പിണക്കരുതെന്നാണ് അവർ കരുതുന്നത്. അതേസമയം, കേന്ദ്രം കേരളത്തോട് അവഗണന കാട്ടുന്നത് യാഥാർഥ്യമാണെന്ന്‌ മുസ്‌ലിം ലീഗ് പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂർത്താണെന്നാണ് ഇവിടത്തെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ ഞങ്ങൾ നടത്തിയതിന്റെ തലേദിവസം കർണാടകയിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തി. കേരളത്തിന്റെ ആവശ്യം ശരിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ പോലും സമ്മതിച്ചു.

തങ്ങൾക്ക് പങ്കില്ലാത്ത സ്വാതന്ത്ര്യസമരചരിത്രം കുട്ടികൾ പഠിക്കേണ്ടെന്നാണ് സംഘപരിവാർ തീരുമാനിച്ചത്. ഗാന്ധിജിയെയും നെഹ്രുവിനെയും അബ്ദുൾകലാം ആസാദിനെയും ഡാർവിനെയുംകുറിച്ചും കുട്ടികൾ പഠിക്കരുതെന്ന് ആർ.എസ്.എസ്. തീരുമാനിക്കുന്നു. ഗാന്ധിജിയെക്കുറിച്ച് പഠിക്കുമ്പോൾ അദ്ദേഹം വെടിയേറ്റ് മരിച്ചതാണെന്ന് പഠിപ്പിക്കണം. ആരുടെ വെടിയേറ്റു മരിച്ചുവെന്ന് കുട്ടികൾക്കറിയണം. അപ്പോൾ കൊന്നയാളുടെ പേര് പറയേണ്ടിവരും. അതുകൊണ്ട് ഗാന്ധിജിയെക്കുറിച്ച് ഒന്നും പഠിപ്പിക്കേണ്ട എന്ന് അവർ തീരുമാനിക്കുന്നു. കേരളത്തിന്റെ അക്കാദമിക മികവ് വർധിപ്പിക്കാൻ അധ്യാപകർ പരിശ്രമിക്കണം  എന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ജില്ലയിലെ ലൈബ്രറികൾക്ക് സംഭാവന നൽകാൻ സമ്മേളന പ്രതിനിധികൾ സമാഹരിച്ച പുസ്തകങ്ങൾ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183373/in-kerala-congress-and-bjp-have-formed-a-special-relationship-chief-minister)