---
title: "#mananthavady | കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചറെ കോഴിക്കോടേക്ക് കൊണ്ടുപോയി"
english_title: "tiger attack wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183378/tiger-attack-wayanad"
published_at: "2024-02-10T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7150500fa9_WhatsApp_Image_2024-02-10_at_11.47.20_AM.jpeg"
keywords: []
---

# #mananthavady | കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചറെ കോഴിക്കോടേക്ക് കൊണ്ടുപോയി

> **Lead Summary:**  **മാനന്തവാടി:** തോൽപ്പെട്ടി ചേകാടിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചറുടെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോടേക്ക് കൊണ്ടുപോയി.തോൽപ്പെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ താൽക്കാലിക വാച്ചറും സിപിഎംഎം ചേകാടി ബ്രാഞ്ച് സെക്രട്ടറിയുമായ വെങ്കിടദാസി നാണ് പരിക്കേറ്റത്.

## Article Content

 **മാനന്തവാടി:** തോൽപ്പെട്ടി ചേകാടിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചറുടെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോടേക്ക് കൊണ്ടുപോയി.തോൽപ്പെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ താൽക്കാലിക വാച്ചറും സിപിഎംഎം ചേകാടി ബ്രാഞ്ച് സെക്രട്ടറിയുമായ വെങ്കിടദാസി നാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി എട്ടരയോടെ അരണപ്പാറ പള്ളിമുക്കിന് സമീപത്തെ വനത്തോട് ചേർന്ന ഭാഗത്തുനിന്നുമാണ് കടുവ ഇയാളെ ആക്രമിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്കിടദാസിനെ മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പുലർച്ചെയാണ് കോഴിക്കോടേക്ക് കൊണ്ടുപോയത്. വനം വകുപ്പ് ജീവനക്കാരനായിട്ടു കൂടി ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183378/tiger-attack-wayanad)