---
title: "#wayanad | ആനയെത്തിയത് ഒരുമാസംമുൻപേ; ട്രാക്ക് ചെയ്യുന്നതില്‍ വീഴ്ച; കര്‍ണാടക നിസ്സഹകരിച്ചെന്ന് ആരോപണം "
english_title: "wayanad elephant attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183386/wayanad-elephant-attack"
published_at: "2024-02-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7214806b7a_WhatsApp_Image_2024-02-10_at_12.34.12_PM.jpeg"
keywords: []
---

# #wayanad | ആനയെത്തിയത് ഒരുമാസംമുൻപേ; ട്രാക്ക് ചെയ്യുന്നതില്‍ വീഴ്ച; കര്‍ണാടക നിസ്സഹകരിച്ചെന്ന് ആരോപണം 

> **Lead Summary:** **വയനാട്: **വയനാട് ചാലിഗദ്ദയിൽ 47 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടിച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞ തണ്ണീർക്കൊമ്പനുപുറമേ ഈ ആനയും വയനാട്ടിൽ എത്തിയതായി വനംവകുപ്പാണ് അറിയിച്ചത്. ഒരുമാസം മുമ്പാണ് വയനാട് വന്യജീവി സങ്കേതത്തിൽ ഈ ആനയുടെ സാന്നിധ്യം മനസിലാക്കിയത്.ബന്ദിപ്പുരിലാണ് കർണാടകയിൽനിന്ന് പിടികൂടിയ ഈ ആനയെ റേഡിയോ കോളർഘടിപ്പിച്ച് വിട്ടത്. അഞ്ചുദിവസംമുമ്പാണ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തിൽ ആനയെത്തിയത്.

## Article Content

**വയനാട്: **വയനാട് ചാലിഗദ്ദയിൽ 47 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടിച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞ തണ്ണീർക്കൊമ്പനുപുറമേ ഈ ആനയും വയനാട്ടിൽ എത്തിയതായി വനംവകുപ്പാണ് അറിയിച്ചത്. ഒരുമാസം മുമ്പാണ് വയനാട് വന്യജീവി സങ്കേതത്തിൽ ഈ ആനയുടെ സാന്നിധ്യം മനസിലാക്കിയത്.ബന്ദിപ്പുരിലാണ് കർണാടകയിൽനിന്ന് പിടികൂടിയ ഈ ആനയെ റേഡിയോ കോളർഘടിപ്പിച്ച് വിട്ടത്. അഞ്ചുദിവസംമുമ്പാണ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തിൽ ആനയെത്തിയത്.

ആനയെ നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പിനെ കേരളം സമീപിച്ചിരുന്നു. റേഡിയോ കോളർ യൂസർ ഐഡിയും പാസ്വേഡുമാണ് കർണാടക കൈമാറിയത്. അഞ്ചുമുതൽ എട്ടുമണിക്കൂർവരെ വൈകിയാണ് ഇത്തരത്തിൽ വിവരം ലഭിക്കുക. അതിനാൽ ആനയുടെ നീക്കങ്ങളറിയാൻ ആന്റിനയും റസീവറും വേണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഉത്തരമേഖല സി സി എഫ്  കെ എസ്  ദീപ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ വനംവകുപ്പ് സ്വന്തമായി ആന്റിനയും റിസീവറും സംഘടിപ്പിച്ചെങ്കിലും ഫ്രീക്വൻസി നൽകാൻ കർണാടക തയ്യാറായില്ല. തണ്ണീർകൊമ്പന്റെ റേഡിയോകോളർ വിവരങ്ങൾ ലഭിച്ചതും ആന മാനന്തവാടി നഗരത്തിൽ ഇറങ്ങിയശേഷമാണ്. ഇതുകൊണ്ട് കാര്യമായ പ്രയോജനവുമുണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183386/wayanad-elephant-attack)