---
title: "വയനാട്ടിലെ സംഭവം ഞെട്ടലുണ്ടാക്കുന്നു: രാഹുൽ ഗാന്ധി"
english_title: "I am shocked: rahul gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183457/i-am-shocked-rahul-gandhi"
published_at: "2024-02-10T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c75b9b5dab5_rahul.jpg"
keywords: []
---

# വയനാട്ടിലെ സംഭവം ഞെട്ടലുണ്ടാക്കുന്നു: രാഹുൽ ഗാന്ധി

> **Lead Summary:**  മാനന്തവാടി: വയനാട്ടില് വന്യജീവി ആക്രമണത്തിൽ വീണ്ടുമൊരു ജീവൻകൂടി പൊലിഞ്ഞത് ഞെട്ടലുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി. മാനന്തവാടി പയ്യംപള്ളി സ്വദേശി പനച്ചിയിൽ അജിയുടെ അകാല വിയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് എഴുതിയ സോഷ്യൽ മീഡിയ കുറിപ്പിൽ തന്റെ ഹൃദയം മരണപ്പെട്ട അജീഷിന്റെ കുടുംബത്തോടൊപ്പമാണെന്നും രാഹുൽ ഗാന്ധി പറയുന്നു. വന്യജീവികളുടെ പ്രത്യേകിച്ച് ആനകളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും വലിയ നാശനഷ്ടമുണ്ടാക്കുകയാണ്.

## Article Content

 മാനന്തവാടി: വയനാട്ടില് വന്യജീവി ആക്രമണത്തിൽ വീണ്ടുമൊരു ജീവൻകൂടി പൊലിഞ്ഞത് ഞെട്ടലുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി. മാനന്തവാടി പയ്യംപള്ളി സ്വദേശി പനച്ചിയിൽ അജിയുടെ അകാല വിയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് എഴുതിയ സോഷ്യൽ മീഡിയ കുറിപ്പിൽ തന്റെ ഹൃദയം മരണപ്പെട്ട അജീഷിന്റെ കുടുംബത്തോടൊപ്പമാണെന്നും രാഹുൽ ഗാന്ധി പറയുന്നു. വന്യജീവികളുടെ പ്രത്യേകിച്ച് ആനകളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും വലിയ നാശനഷ്ടമുണ്ടാക്കുകയാണ്.

വയനാട്ടിലെ ഇത്തരം വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കാനും കർഷകരെ സംരക്ഷിക്കാനും ഇടപെടണമെന്ന് ഞങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി സമഗ്രമായ കർമ്മ പദ്ധതി ആവശ്യമാണെന്നും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിർണ്ണായക നടപടികൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു. മേഖലയിലെ മനുഷ്യരെയും അതേപോലെ തന്നെ വന്യ ജീവികളെയും സംരക്ഷിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാരുകളോട് ഞാൻ അഭ്യർത്ഥിക്കുന്നതായും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183457/i-am-shocked-rahul-gandhi)