---
title: "തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183458/thrichur"
published_at: "2024-02-10T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c75bd05c9d6_IMG-20240210-WA0034.jpg"
keywords: []
---

# തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട

> **Lead Summary:** **തൃശൂർ**: തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട. പാലിയേക്കരയിൽ കരിക്ക് കൊണ്ടു വരുന്ന പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച അമ്പത് കന്നാസിനടുത്ത് സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചു. തമിഴ്നാട്ടിൽ നിന്നും എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. അനധികൃതമായി സ്പിരിറ്റ് കടത്തിയ രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ , മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് പിടിയിലായത്.

## Article Content

**തൃശൂർ**: തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട. പാലിയേക്കരയിൽ കരിക്ക് കൊണ്ടു വരുന്ന പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച അമ്പത് കന്നാസിനടുത്ത് സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചു. തമിഴ്നാട്ടിൽ നിന്നും എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. അനധികൃതമായി സ്പിരിറ്റ് കടത്തിയ രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ , മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് പിടിയിലായത്.

35 ലിറ്റർ വീതമുള്ള 50 കന്നായസ് സ്പിരിറ്റാണ് പിടിച്ചതെന്ന് എക്സൈസ് അറിയിച്ചു. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183458/thrichur)