---
title: "കാട്ടാന ആക്രമണം: കൊല്ലപ്പെട്ട അജീഷിന്‍റെ ഭാര്യയ്ക്ക് സ്ഥിര ജോലി, പത്ത് ലക്ഷം ഉടൻ കൈമാറുമെന്നും സര്‍ക്കാര്‍"
english_title: "Government "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183462/government"
published_at: "2024-02-10T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c76b88deb85_n5820147701707567918377953da56534a078afa37dac9633b934bf1be8efc6203368a9648975a69caeba5f.jpg"
keywords: []
---

# കാട്ടാന ആക്രമണം: കൊല്ലപ്പെട്ട അജീഷിന്‍റെ ഭാര്യയ്ക്ക് സ്ഥിര ജോലി, പത്ത് ലക്ഷം ഉടൻ കൈമാറുമെന്നും സര്‍ക്കാര്‍

> **Lead Summary:** **മാനന്തവാടി: **കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യന്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജിയുടെ ഭാര്യയ്ക്ക് സ്ഥിര ജോലി നല്‍കാൻ സർവകക്ഷി യോഗത്തിലാണ് ധാരണ. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ രേണു രാജാണ് ചർച്ച നടത്തിയത്.

## Article Content

**മാനന്തവാടി: **കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യന്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജിയുടെ ഭാര്യയ്ക്ക് സ്ഥിര ജോലി നല്‍കാൻ സർവകക്ഷി യോഗത്തിലാണ് ധാരണ. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ രേണു രാജാണ് ചർച്ച നടത്തിയത്.

അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി തിങ്കളാഴ്ച പത്ത് ലക്ഷം രൂപ കൈമാറും. 40 ലക്ഷം രൂപ കൂടി നല്‍കാൻ സർക്കാരിനോട് ശിപാർശ ചെയ്യാനും യോഗത്തില്‍ ധാരണയായി.

അജിയുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പുനല്‍കി. കുടുംബത്തിന്‍റെ കടബാധ്യത എഴുതി തള്ളുന്നത് പരിഗണിക്കുമെന്നു കളക്ടറും അറിയിച്ചു.

ആനയെ മയക്കുവെടിവച്ച്‌ പിടികൂടും. ആനയെ തുറന്നു വിടില്ലെന്നും മുത്തങ്ങയിലെ ക്യാന്പിലേക്ക് മാറ്റുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183462/government)