---
title: "മാനന്തവാടിയില്‍ ഇറങ്ങിയ ആന 'ബേലൂര്‍ മഗ്‌ന'; തിരിച്ചറിഞ്ഞ് കര്‍ണാടക വനംവകുപ്പ്"
english_title: "Forest department "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183464/forest-department"
published_at: "2024-02-10T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c76c6c828b2_n5820215201707568144563d5490281a977b8a350b4ad1b75145334811a9d0978afe6db164356ec56344423.jpg"
keywords: []
---

# മാനന്തവാടിയില്‍ ഇറങ്ങിയ ആന 'ബേലൂര്‍ മഗ്‌ന'; തിരിച്ചറിഞ്ഞ് കര്‍ണാടക വനംവകുപ്പ്

> **Lead Summary:** **മാനന്തവാടി:** ഇന്നു രാവിലെ മാനന്തവാടിയില്‍ അജീഷ് എന്ന യുവാവിനെ ആക്രമിച്ചു കൊന്നത് 'ബേലൂര്‍ മഗ്‌ന' എന്ന കാട്ടാനയാണെന്ന് കര്‍ണാടക വനംവകുപ്പ്. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ഒക്ടോബര്‍ 30ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നു പിടികൂടിയ ആനയാണിത്. 

## Article Content

**മാനന്തവാടി:** ഇന്നു രാവിലെ മാനന്തവാടിയില്‍ അജീഷ് എന്ന യുവാവിനെ ആക്രമിച്ചു കൊന്നത് 'ബേലൂര്‍ മഗ്‌ന' എന്ന കാട്ടാനയാണെന്ന് കര്‍ണാടക വനംവകുപ്പ്. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ഒക്ടോബര്‍ 30ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നു പിടികൂടിയ ആനയാണിത്. 

റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ ആനയെ വയനാട് വന്യജീവി സങ്കേത വനാതിര്‍ത്തിയിലെ മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നു വിടുകയായിരുന്നു. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തിയിരുന്ന ആനയാണിത്. 

ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്‍പില്‍പ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതില്‍ പൊളിച്ച്‌ അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183464/forest-department)