---
title: "ഇന്ത്യാ സഖ്യത്തിന് തിരിച്ചടി; പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി"
english_title: "Aap "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183467/aap"
published_at: "2024-02-10T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c76f7ef1d46_n5820263181707569011745b3f6318eaef05037f9025d8d2fadaa67b081778471d6e4187c2e77c85f76aa86.jpg"
keywords: []
---

# ഇന്ത്യാ സഖ്യത്തിന് തിരിച്ചടി; പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി

> **Lead Summary:** **ന്യൂഡല്‍ഹി:** ബംഗാളിനു പിന്നാലെ പഞ്ചാബിലും ഇന്ത്യാ സഖ്യത്തില്‍ കല്ലുക‌ടി. പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ അറിയിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

## Article Content

**ന്യൂഡല്‍ഹി:** ബംഗാളിനു പിന്നാലെ പഞ്ചാബിലും ഇന്ത്യാ സഖ്യത്തില്‍ കല്ലുക‌ടി. പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ അറിയിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

സഖ്യരൂപീകരണം മുതല്‍തന്നെ എഎപി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ആംആദ്മി പാർട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തില്‍ താത്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കി‌യിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആംആദ്മിയും തങ്ങളുടെ നിലപാടും വ്യക്തമാക്കുന്നത്. ഉത്തർപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ഏതാനം സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183467/aap)