---
title: "സിപിഎം-15, സിപിഐ-നാല്, കേരള കോണ്‍ഗ്രസ്-എം ഒന്ന്; ഇടതു മുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയായി"
english_title: "Cpi cpm Kerala Congress m"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183475/cpi-cpm-kerala-congress-m"
published_at: "2024-02-10T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c775008db18_n5820074561707570378784afbca2603bc06e71a5c47a92bbbd7b9d1ec67127baeca68638bf2d9181f46885.jpg"
keywords: []
---

# സിപിഎം-15, സിപിഐ-നാല്, കേരള കോണ്‍ഗ്രസ്-എം ഒന്ന്; ഇടതു മുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയായി

> **Lead Summary:** **തിരുവനന്തപുരം: **ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകള്‍ പൂർത്തിയായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗവും ചേർന്നു. ഇടതുമുന്നണി യോഗത്തിനുശേഷം കണ്‍വീനർ ഇ.പി.ജയരാജൻ പാർട്ടികള്‍ മത്സരിക്കുന്ന സീറ്റികളുടെ പ്രഖ്യാപനം നടത്തി. 

## Article Content

**തിരുവനന്തപുരം: **ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകള്‍ പൂർത്തിയായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗവും ചേർന്നു. ഇടതുമുന്നണി യോഗത്തിനുശേഷം കണ്‍വീനർ ഇ.പി.ജയരാജൻ പാർട്ടികള്‍ മത്സരിക്കുന്ന സീറ്റികളുടെ പ്രഖ്യാപനം നടത്തി. 

സിപിഎം 15 സീറ്റിലും സിപിഐ നാലു സീറ്റിലും കേരള കോണ്‍ഗ്രസ്-എം ഒരു സീറ്റിലും മത്സരിക്കും.മാണി വിഭാഗം എല്‍ഡിഎഫിന്‍റെ ഭാഗമായതോടെ സിപിഎമ്മിന് ഒരു സീറ്റ് നഷ്ടമായി.

നിലവില്‍ സിപിഎം മത്സരിക്കുന്ന കോട്ടയം സീറ്റ് മാണി വിഭാഗത്തിന് നല്‍കാൻ നേരത്തെ ധാരണയായിരുന്നു. ഇവിടെ സിറ്റിംഗ് എംപി തോമസ് ചാഴികാടൻ എല്‍ഡിഎഫ് സ്ഥാനാർഥിയാകുമെന്നും ഉറപ്പാണ്.

മറ്റ് സ്ഥാനാർഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയതിനുശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഞായറാഴ്ച സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്.

തൃശൂരില്‍ വി.എസ്.സുനില്‍ കുമാറിനും മാവേലിക്കരയില്‍ എവൈഎസ്‌എഫ് നേതാവ് സി.എ അരുണ്‍ കുമാറിനുമാണ് സാധ്യത. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാർഥികളെ സംബന്ധിച്ച്‌ പ്രാഥമിക ചർച്ചകള്‍ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183475/cpi-cpm-kerala-congress-m)