---
title: "സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കേളകം സ്റ്റുഡന്റ് പോലീസ് കേഡറ്റ് നേതൃത്വത്തിൽ ദ്വിദിന ക്യാമ്പ് ആരംഭിച്ചു"
english_title: "Kelakam spc camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18352/kelakam-spc-camp"
published_at: "2021-12-30T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd33ca56ec4_Picsart_21-12-30_09-52-24-038.jpg"
keywords: []
---

# സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കേളകം സ്റ്റുഡന്റ് പോലീസ് കേഡറ്റ് നേതൃത്വത്തിൽ ദ്വിദിന ക്യാമ്പ് ആരംഭിച്ചു

> **Lead Summary:**  കേളകം: കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച് നടത്തുന്ന ക്രിസ്മസ് ക്യാമ്പ് പരേഡ് പരിശീലനം, വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ, കുട്ടികളുടെ വ്യക്തിത്വം നേതൃത്വപരമായ കഴിവുകളുടെ വികസനത്തിനുതകുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്. 

## Article Content

 കേളകം: കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച് നടത്തുന്ന ക്രിസ്മസ് ക്യാമ്പ് പരേഡ് പരിശീലനം, വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ, കുട്ടികളുടെ വ്യക്തിത്വം നേതൃത്വപരമായ കഴിവുകളുടെ വികസനത്തിനുതകുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്നത്. 

രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് സജീവൻ എം പി അധ്യക്ഷനായി. സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുനിത രാജു, പ്രിൻസിപ്പാൾ ഗീവർഗീസ് എൻ ഐ, സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സി പി ഒ ജോബി ഏലിയാസ് നന്ദി പറഞ്ഞു.

 കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പ് 31 ന് അവസാനിക്കും

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18352/kelakam-spc-camp)