---
title: "മകരവിളക്ക് ഉത്സവത്തിനായി ഇന്ന് ശബരിമല നട തുറക്കും."
english_title: "Sabarimala will open  today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18353/sabarimala-will-open-today"
published_at: "2021-12-30T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd338bb1b25_images - 2021-12-30T094948.952.jpeg"
keywords: []
---

# മകരവിളക്ക് ഉത്സവത്തിനായി ഇന്ന് ശബരിമല നട തുറക്കും.

> **Lead Summary:** ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ഇന്ന് ശബരിമല നട തുറക്കും. വെള്ളിയാഴ്ച മുതല്‍ കരിമല വഴിയുള്ള കാനന പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തി വിടും.

## Article Content

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ഇന്ന് ശബരിമല നട തുറക്കും. വെള്ളിയാഴ്ച മുതല്‍ കരിമല വഴിയുള്ള കാനന പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തി വിടും.

നട തുറക്കുന്ന ഇന്ന് ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ല. ജനുവരി 14നാണ് മകര വിളക്ക്.

മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട ഇന്ന് തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. വെള്ളിയാഴ്ച് പുലര്‍ച്ചെ നാല് മണി മുതലാണ് തീര്‍ത്ഥാടകരെ കടത്തി വിടുക.

മകരവിളക്ക് കണക്കിലെടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ‌മാളികപ്പുറം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകള്‍ തുറക്കും. ‌ തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18353/sabarimala-will-open-today)