---
title: "ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം; 12ന് തുടക്കമാകും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183552/kannur"
published_at: "2024-02-11T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c81bb28c161_IMG-20240210-WA0033.jpg"
keywords: []
---

# ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം; 12ന് തുടക്കമാകും

> **Lead Summary:** കണ്ണൂർ: ഹരിതകർമസേനയുടെ കാര്യക്ഷമത വർധിപ്പിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുക എന്നിവയ്ക്കായി പരിശീലനം നൽകുന്നു. കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും സംയുക്തമായി നഗരസഭകളിൽ നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക് 12ന് ജില്ലയിൽ തുടക്കമാകും.

## Article Content

കണ്ണൂർ: ഹരിതകർമസേനയുടെ കാര്യക്ഷമത വർധിപ്പിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുക എന്നിവയ്ക്കായി പരിശീലനം നൽകുന്നു. കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും സംയുക്തമായി നഗരസഭകളിൽ നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക് 12ന് ജില്ലയിൽ തുടക്കമാകും.

ആന്തൂർ, തലശ്ശേരി, തളിപ്പറമ്പ് നഗരസഭകളിലാണ് ആദ്യം പരിശീലനം നൽകുന്നത്. ആന്തൂർ, തളിപ്പറമ്പ് നഗരസഭകളുടെ പരിശീലനം 12ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാൾ, തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ എന്നിവിടങ്ങളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183552/kannur)