---
title: "‘കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും’; ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്കാരം ഇന്ന്"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183557/mananthavadi"
published_at: "2024-02-11T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c822c1191b0_IMG-20240211-WA0001.jpg"
keywords: []
---

# ‘കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും’; ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്കാരം ഇന്ന്

> **Lead Summary:** **മാനന്തവാടി** :പടമലയിൽ ഇറങ്ങിയ കാട്ടാന മഖ്‌നയെ ഉടൻ മയക്കുവെടി വെക്കും. നിലവിൽ ആന ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ട്. മയക്കുവെടി വെച്ചാൽ മുത്തങ്ങയിലേക്ക് മാറ്റും. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുങ്കികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും.

## Article Content

**മാനന്തവാടി** :പടമലയിൽ ഇറങ്ങിയ കാട്ടാന മഖ്‌നയെ ഉടൻ മയക്കുവെടി വെക്കും. നിലവിൽ ആന ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ട്. മയക്കുവെടി വെച്ചാൽ മുത്തങ്ങയിലേക്ക് മാറ്റും. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുങ്കികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും.

കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാകും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക. നോർത്തൺ സി സി എഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183557/mananthavadi)