---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരസായാഹ്നം സംഘടിപ്പിച്ചു "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183600/kalpetta"
published_at: "2024-02-11T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8572ec6fb9_IMG-20240211-WA0007.jpg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരസായാഹ്നം സംഘടിപ്പിച്ചു 

> **Lead Summary:** **കൽപ്പറ്റ**: കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്ക് എതിരെയും വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടുന്ന വയനാടന്‍ ജനതയുടെ ജീവന്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമര സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**കൽപ്പറ്റ**: കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്ക് എതിരെയും വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടുന്ന വയനാടന്‍ ജനതയുടെ ജീവന്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമര സായാഹ്നം സംഘടിപ്പിച്ചു.

ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സമര സായാഹ്നം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ്കല്‍പ്പറ്റ ആവശ്യപ്പെട്ടു . മുന്‍സിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ കെ കുഞ്ഞമ്മദ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സി കെ നാസര്‍ സ്വാഗതം പറഞ്ഞു. എസ് ടി യു ജില്ലാ പ്രസിഡന്റ്‌ സി.മൊയ്തീന്‍കുട്ടി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, നിയോജകമണ്ഡലംലീഗ് സെക്രട്ടറി അലവി വടക്കേതില്‍, കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പം, എ പി ഹമീദ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ. പി.മുസ്തഫ, ബാപ്പു മൂച്ചിക്കാടന്‍,അസീസ് അമ്പിലേരി, എ. പി. ഹംസക്കുട്ടി, പി. കുഞ്ഞുട്ടി, ജാഫര്‍ ചേരി കാത്തൊടി അഡ്വക്കേറ്റ് ടി.മൂസ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183600/kalpetta)