---
title: "മാഹിയിൽ സമാന്തര പാലം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയ്ക്ക് നിവേദനം"
english_title: "new bridge  in mahi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183614/new-bridge-in-mahi"
published_at: "2024-02-11T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c863394b367_Untitled-1.jpg"
keywords: []
---

# മാഹിയിൽ സമാന്തര പാലം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയ്ക്ക് നിവേദനം

> **Lead Summary:** മയ്യഴി : മാഹിയിൽ സമാന്തര പാലം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയ്ക്ക് നിവേദനം നൽകി. മാഹിപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്നും നിലവിലുള്ള പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പുതുച്ചേരി എം.പി. വി. വൈദ്യലിംഗം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരിക്കുന്നത്. ദേശീയപാത കടന്നുപോകുന്ന നിലവിലെ മാഹിപാലം കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. പാലത്തിന് മുകളിലൂടെയുള്ള യാത്ര അത്യന്തം ദുഷ്കരമാണ്.

## Article Content

മയ്യഴി : മാഹിയിൽ സമാന്തര പാലം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയ്ക്ക് നിവേദനം നൽകി. മാഹിപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്നും നിലവിലുള്ള പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പുതുച്ചേരി എം.പി. വി. വൈദ്യലിംഗം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയിരിക്കുന്നത്. ദേശീയപാത കടന്നുപോകുന്ന നിലവിലെ മാഹിപാലം കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. പാലത്തിന് മുകളിലൂടെയുള്ള യാത്ര അത്യന്തം ദുഷ്കരമാണ്.

ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ പാലം പഴയപടിയാവും. ഇക്കാരണത്താൽ മാഹിയിലും ന്യൂമാഹിയിലും ഉണ്ടാകുന്നത് രൂക്ഷമായ ഗതാഗതക്കുകളാണ്. മയ്യഴി ഉൾപ്പെടുന്ന പുതുച്ചേരിയുടെ ലോക്‌സഭാ എം.പി. വി. വൈദ്യലിംഗം കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ഇക്കാര്യര്യങ്ങൾ സൂചിപ്പിച്ച് നിവേദനം നല്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183614/new-bridge-in-mahi)