---
title: "ബേലൂര്‍ മഖ്ന  കര്‍ണാടക വനമേഖലയിൽ: കേരളത്തിലെത്തിയാൽ മയക്കുവെടി വയ്ക്കുമെന്ന് വനമന്ത്രി"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183634/manathavadi"
published_at: "2024-02-11T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c86bbe94b18_Screenshot_20240211-120516_Samsung_Internet.jpg"
keywords: []
---

# ബേലൂര്‍ മഖ്ന  കര്‍ണാടക വനമേഖലയിൽ: കേരളത്തിലെത്തിയാൽ മയക്കുവെടി വയ്ക്കുമെന്ന് വനമന്ത്രി

> **Lead Summary:** **മാനന്തവാടി**: വയനാട്ടില്‍ ഭീതി പരത്തുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത കാട്ടാന ബേലൂര്‍ മഖ്ന നിലവില്‍ കര്‍ണാടക വനമേഖലയിലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന കേരളത്തിലെ ജനവാസ മേഖലയിലേക്ക് കടന്നാല്‍ മയക്കുവെടി വെക്കുമെന്ന് മന്ത്രി അറിയിച്ചു.

## Article Content

**മാനന്തവാടി**: വയനാട്ടില്‍ ഭീതി പരത്തുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത കാട്ടാന ബേലൂര്‍ മഖ്ന നിലവില്‍ കര്‍ണാടക വനമേഖലയിലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന കേരളത്തിലെ ജനവാസ മേഖലയിലേക്ക് കടന്നാല്‍ മയക്കുവെടി വെക്കുമെന്ന് മന്ത്രി അറിയിച്ചു.

നാഗര്‍ഹോള വന്യജീവി സങ്കേതത്തിന്റെ ഭാഗത്തേക്കാണ് ആന നീങ്ങുന്നത്. വന്യജീവി സന്നിധ്യം കൂടുന്ന വയനാട്ടില്‍ രണ്ടു ആര്‍ആര്‍ടി കൂടി രൂപീകരിക്കാന്‍ രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. മൂന്നു വനം ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് സ്പഷ്യല്‍ സെല്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. 170 ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ഉൾപ്പെടെ വയനാട്ടില്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183634/manathavadi)