---
title: "കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ മൃതദേഹം സംസ്കരിച്ചു"
english_title: "Ajeesh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183701/ajeesh"
published_at: "2024-02-11T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8cdcb960c5_n58225278217076584075313f4893d228e9c96244ed23f03e86f879a1ee28e783d5b9e4a6fff4dc93a81984.jpg"
keywords: []
---

# കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **മാനന്തവാടി:** പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ മൃതദേഹം സംസ്കരിച്ചു. മലയോരമേഖയിലെ കർഷകജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകമാണ് അജീഷ് എന്ന് പടമല സെൻ്റ് അൽഫോൻസ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ച മാനന്തവാടി രൂപത മെത്രാൻ ജോസ് പൊരുന്നേടം. കൃഷിചെയ്ത് ജീവിക്കാൻ മാത്രമല്ല ഉൾഭയമില്ലാതെ വീടിന് മുറ്റത്തേക്ക് പോലുമിറങ്ങാനാവാത്ത മലയോരനിവാസിയുടെ ദുരന്തജീവിതത്തിന്റെ പ്രതീകമാണ് അജീഷ് എന്നും ഭരണകൂട നിഷ്ക്രിയത്വത്തിന്റെ രക്തസാക്ഷി കൂടിയാണ് അജീഷ് എന്നും ബിഷപ്പ് പറഞ്ഞു.

## Article Content

**മാനന്തവാടി:** പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ മൃതദേഹം സംസ്കരിച്ചു. മലയോരമേഖയിലെ കർഷകജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകമാണ് അജീഷ് എന്ന് പടമല സെൻ്റ് അൽഫോൻസ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ച മാനന്തവാടി രൂപത മെത്രാൻ ജോസ് പൊരുന്നേടം. കൃഷിചെയ്ത് ജീവിക്കാൻ മാത്രമല്ല ഉൾഭയമില്ലാതെ വീടിന് മുറ്റത്തേക്ക് പോലുമിറങ്ങാനാവാത്ത മലയോരനിവാസിയുടെ ദുരന്തജീവിതത്തിന്റെ പ്രതീകമാണ് അജീഷ് എന്നും ഭരണകൂട നിഷ്ക്രിയത്വത്തിന്റെ രക്തസാക്ഷി കൂടിയാണ് അജീഷ് എന്നും ബിഷപ്പ് പറഞ്ഞു.

നിരവധി വൈദികരും സന്യസ്തരും സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ടവരും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. പൊതു ദർശനത്തിന് ശേഷം ആയിരങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവന്നത്. സമൂഹത്തിൻ്റെ നാനാതുറകളിൽ പ്പെട്ടവർ അന്ത്യാഞ്ജലി അർപ്പിക്കാൻ പടമലയിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183701/ajeesh)