---
title: "ഡോ. വന്ദന ദാസ് വധക്കേസ്; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട്"
english_title: "Report "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183702/report"
published_at: "2024-02-11T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8cf24b9f52_n5822718461707658864801086a4f144858b0923d2c0dc12c870786feacfc57632c2df584292f586b1902d1.jpg"
keywords: []
---

# ഡോ. വന്ദന ദാസ് വധക്കേസ്; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം: **ഡോ.വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോർട്ട്. മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച്‌ സന്ദീപ് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് രണ്ട് വിദഗ്ധ സംഘം സന്ദീപിനെ പരിശോധിച്ചത്.

## Article Content

**തിരുവനന്തപുരം: **ഡോ.വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോർട്ട്. മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച്‌ സന്ദീപ് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് രണ്ട് വിദഗ്ധ സംഘം സന്ദീപിനെ പരിശോധിച്ചത്.

ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്‍റെ നേതൃത്വത്തില്‍ വീണ്ടും പരിശോധിച്ചു. രണ്ടാമത്തെ പരിശേധനയിലും സന്ദീപിനു മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. 

ഹൈക്കോടതി നേരത്തെ സന്ദീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീല്‍ നല്‍കി ഉത്തരവു പിന്‍വലിപ്പിക്കാനുള്ള നീക്കം സന്ദീപ് ഇപ്പോഴും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183702/report)