---
title: "ബാലസഭയും ഏകദിന പഠന ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183724/camp"
published_at: "2024-02-11T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8ded8604b4_IMG-20240211-WA0002.jpg"
keywords: []
---

# ബാലസഭയും ഏകദിന പഠന ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **എടൂർ:** ആറളം ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാലസഭ ഏകദിന പഠന ക്യാമ്പും സംഘടിപ്പിച്ചു. ചടങ്ങിൽ കുടുംബശ്രീ ജില്ലാ ട്രൈബൽ കായിക മേളയിൽ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യന്മാരായ ആറളം കുടുംബശ്രീ സിഡിഎസ് ടീമിനെ അനുമോദിച്ചു. ആറളം ഗ്രാമപഞ്ചാത്ത് ഹാളിൽ നടന്ന യോഗം ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ് ഉത്ഘാടനം ചെയ്തു.

## Article Content

**എടൂർ:** ആറളം ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാലസഭ ഏകദിന പഠന ക്യാമ്പും സംഘടിപ്പിച്ചു. ചടങ്ങിൽ കുടുംബശ്രീ ജില്ലാ ട്രൈബൽ കായിക മേളയിൽ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യന്മാരായ ആറളം കുടുംബശ്രീ സിഡിഎസ് ടീമിനെ അനുമോദിച്ചു. ആറളം ഗ്രാമപഞ്ചാത്ത് ഹാളിൽ നടന്ന യോഗം ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ് ഉത്ഘാടനം ചെയ്തു.

ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സ ജോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജെസ്സി വാഴപ്പള്ളി, സിഡിഎസ് ചെയർപേഴ്സൺ സുമ ദിനേശൻ, വൈസ് ചെയർപേഴ്സൺ സുശീല സാലി എന്നിവർ പ്രസംഗിച്ചു. ബാലസഭ ജില്ലാ ആർപി യാശോധ, ബ്ലോക്ക്‌ കോർഡിനേറ്റർ നീലിമ, ബാലസഭ ആർപി അഹ്ലക്ക് സമീർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183724/camp)