---
title: "ബിജെപി 370 മണ്ഡലങ്ങളില്‍ വിജയിക്കും: മോദി"
english_title: "Bjp modhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183732/bjp-modhi"
published_at: "2024-02-11T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8e4eb5e0bf_n5822880041707664486105cd6e25dcc16365e07a7eb8c239c96028cd3c8be7a170ec51fea2301a1535728d.jpg"
keywords: []
---

# ബിജെപി 370 മണ്ഡലങ്ങളില്‍ വിജയിക്കും: മോദി

> **Lead Summary:** **ഭോപ്പാല്‍:** ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് നാനൂറ് സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പോലും പറയുന്നുണ്ടെന്നും ബിജെപിക്ക് ഒറ്റയ്ക്ക് 370ലധികം സീറ്റുകള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഓരോ ബൂത്തിലും 370 വോട്ടുകള്‍ അധികമായി പോള്‍ ചെയ്യുന്നുവെന്ന് ബിജെപി പ്രവർത്തകർ ഉറപ്പാക്കണമെന്നും. അങ്ങനെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മധ്യപ്രദേശിലെ പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

## Article Content

**ഭോപ്പാല്‍:** ലോക്സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് നാനൂറ് സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പോലും പറയുന്നുണ്ടെന്നും ബിജെപിക്ക് ഒറ്റയ്ക്ക് 370ലധികം സീറ്റുകള്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഓരോ ബൂത്തിലും 370 വോട്ടുകള്‍ അധികമായി പോള്‍ ചെയ്യുന്നുവെന്ന് ബിജെപി പ്രവർത്തകർ ഉറപ്പാക്കണമെന്നും. അങ്ങനെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മധ്യപ്രദേശിലെ പൊതുസമ്മേളനത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.

> മധ്യപ്രദേശില്‍ 7,550 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ "ആഹാർ അനുദൻ യോജന' പ്രകാരം ഏകദേശം രണ്ടു ലക്ഷത്തോളം സ്ത്രീകള്‍ക്കുള്ള പദ്ധതിയും ഇതില്‍പ്പെടും. 

പദ്ധതി പ്രകാരം, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം 1500 രൂപ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183732/bjp-modhi)