---
title: "വന്യമൃഗ ആക്രമണം തുടര്‍ക്കഥ; ശശീന്ദ്രനെതിരെ എൻസിപിയില്‍ പടയൊരുക്കം"
english_title: "Ncp minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183758/ncp-minister"
published_at: "2024-02-11T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8f6597e9ac_n582308158170766898898246f6aade08b78e6f543e4c4e838c8a402b26bf7a8e3b6564a5e668adae01b6c6.jpg"
keywords: []
---

# വന്യമൃഗ ആക്രമണം തുടര്‍ക്കഥ; ശശീന്ദ്രനെതിരെ എൻസിപിയില്‍ പടയൊരുക്കം

> **Lead Summary:** **കൊച്ചി: **വനം മന്ത്രി കെ.ശശീന്ദ്രനെതിരെ എൻസിപിയില്‍ പടയൊരുക്കം. വന്യജീവി ആക്രമണം തുടർക്കഥയായിട്ടും കാര്യങ്ങളെ ലാഘവത്തോടെ കാണുന്ന മന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും എൻസിപി സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായം ഉയർന്നു.

## Article Content

**കൊച്ചി: **വനം മന്ത്രി കെ.ശശീന്ദ്രനെതിരെ എൻസിപിയില്‍ പടയൊരുക്കം. വന്യജീവി ആക്രമണം തുടർക്കഥയായിട്ടും കാര്യങ്ങളെ ലാഘവത്തോടെ കാണുന്ന മന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും എൻസിപി സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായം ഉയർന്നു.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വന്യമൃഗങ്ങളുടെ എണ്ണവും ആക്രമണങ്ങളും നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ട മന്ത്രി പൂർണമായും പരാജയപ്പെട്ടെന്നും യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു ശശീന്ദ്രനെതിരെ വിമർശനം ഉയർന്നത്.

മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രനെ മാറ്റി പകരം പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള മന്ത്രിസ്ഥാനം തോമസ് കെ.തോമസിനെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183758/ncp-minister)