---
title: "പാർക്കിങ്ങ് ഗ്രൗണ്ടിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ ആദിവാസി യുവാവ് ലോറികയറി മരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183815/iritty"
published_at: "2024-02-12T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9a7e31eed3_download_(27).jpeg"
keywords: []
---

# പാർക്കിങ്ങ് ഗ്രൗണ്ടിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ ആദിവാസി യുവാവ് ലോറികയറി മരിച്ചു

> **Lead Summary:** **ഇരിട്ടി** : പാർക്കിങ്ങ് ഗ്രൗണ്ടിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ ആദിവാസി യുവാവ് ലോറികയറി മരിച്ചു . കുന്നോത്ത് പെട്രോൾ പമ്പിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ ആദിവാസി യുവാവ് മരംവീണകണ്ടി ലക്ഷം വീട് കോളനിയിലെ പ്രകാശൻ നെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത് .

## Article Content

**ഇരിട്ടി** : പാർക്കിങ്ങ് ഗ്രൗണ്ടിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ ആദിവാസി യുവാവ് ലോറികയറി മരിച്ചു . കുന്നോത്ത് പെട്രോൾ പമ്പിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ ആദിവാസി യുവാവ് മരംവീണകണ്ടി ലക്ഷം വീട് കോളനിയിലെ പ്രകാശൻ നെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത് .

സംഭവ ദിവസം10 ന് രാത്രി നന്നായി മദ്യപിച്ചിരുന്ന പ്രകാശൻ സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ച ശേഷം നിർത്തിയിട്ട ലോറിക്ക് അടിയിൽ കയറി കിടന്ന് ഉറങ്ങിത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തപ്പോൾ അപകത്തിൽ പെട്ടതാണ് മരണ കാരണം എന്നാണ് പോലീസിന്റെ നിഗമനം . 11 ന് ഉച്ചയോടെ അബോധാവസ്ഥയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ കിടക്കുന്നത് കണ്ട പ്രകാശനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു .  മരിച്ച പ്രകാശൻ അവിവാഹിതനാണ് . സംഭവത്തിൽ ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ യു . സനീഷിനാണ് അന്വേഷണ ചുമതല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183815/iritty)