---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു."
english_title: "Covid 19 update india dec 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18382/covid-19-update-india-dec-30"
published_at: "2021-12-30T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd5cc0e62fc_images - 2021-12-30T124605.796.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

> **Lead Summary:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 268 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ നിരക്ക് 4,80,860 ആയി.

## Article Content

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,154 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 268 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ നിരക്ക് 4,80,860 ആയി.

അതേസമയം, രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 961 ആയി. 320 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 263 പേരുമായി ഡല്‍ഹിയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങൡലാണ് ഒമിക്രോണ്‍ വ്യാപനം കൂടുതലുളളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18382/covid-19-update-india-dec-30)