---
title: "#Nadavayal | കാടും നാടും വേർതിരിക്കണം"
english_title: "wayanad nadavayal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183824/wayanad-nadavayal"
published_at: "2024-02-12T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9ad77a3464_WhatsApp_Image_2024-02-12_at_11.00.08_AM.jpeg"
keywords: []
---

# #Nadavayal | കാടും നാടും വേർതിരിക്കണം

> **Lead Summary:** ** നടവയൽ:** വയനാടിൻ്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായികൊണ്ടിരിക്കുന്നവന്യമൃഗശല്യം മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ മനുഷ്യ ജീവന് സംരക്ഷണമുണ്ടാക്കാൻ വേണ്ട നടപടികൾ ഭരണാധികാരികൾ സ്വീകരിക്കണമെന്ന് നടവയൽ പാരിഷ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഏതു സമയത്തും എപ്പോൾ വേണമെങ്കിലും മനുഷ്യ ജീവൻ നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഭൂരിഭാഗം ജനങ്ങളും കാർഷികവൃത്തിയിലേർപ്പെടുന്ന വയനാട്ടിൽ കൃഷിയിടങ്ങളിൽ ഇറങ്ങാൻ സാധിക്കാൻ പറ്റാതായിരിക്കുന്നു.

## Article Content

** നടവയൽ:** വയനാടിൻ്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായികൊണ്ടിരിക്കുന്നവന്യമൃഗശല്യം മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തിൽ മനുഷ്യ ജീവന് സംരക്ഷണമുണ്ടാക്കാൻ വേണ്ട നടപടികൾ ഭരണാധികാരികൾ സ്വീകരിക്കണമെന്ന് നടവയൽ പാരിഷ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഏതു സമയത്തും എപ്പോൾ വേണമെങ്കിലും മനുഷ്യ ജീവൻ നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഭൂരിഭാഗം ജനങ്ങളും കാർഷികവൃത്തിയിലേർപ്പെടുന്ന വയനാട്ടിൽ കൃഷിയിടങ്ങളിൽ ഇറങ്ങാൻ സാധിക്കാൻ പറ്റാതായിരിക്കുന്നു.

പകൽ സമയങ്ങളിൽ പോലും സുരക്ഷിതമായി വിദ്യാലയങ്ങളിലേക്കും ജോലി സ്ഥലങ്ങളിലേക്കും പോകാൻ പറ്റുന്നില്ല. സാഹചര്യംഇത്രയും രൂക്ഷമായിട്ടും ഭരണാധികാരികളുടെ നിശബ്ദത ഏറെ ആശങ്കാജനകമാണ്. നിശബ്ദത വെടിഞ്ഞ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.ആർച്ച് പ്രീസ്റ്റ് ഫാ.ഗർവ്വാസിസ് മറ്റം, സാബു നിരപ്പേൽ, ഷിജു വടക്കേമുറിയിൽ, എം സി ജോസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183824/wayanad-nadavayal)