---
title: "പരിയാരത്ത് നിന്ന് മോഷണംപോയ ബുള്ളറ്റ് ബൈക്ക് കൂത്തുപറമ്പിൽ നിന്ന് കണ്ടെത്തി "
english_title: "Stolen bullet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18384/Stolen-bullet"
published_at: "2021-12-30T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd5eea5f150_Screenshot_20211230_125357.jpg"
keywords: []
---

# പരിയാരത്ത് നിന്ന് മോഷണംപോയ ബുള്ളറ്റ് ബൈക്ക് കൂത്തുപറമ്പിൽ നിന്ന് കണ്ടെത്തി 

> **Lead Summary:**  പരിയാരം: വീട്ടിന് മുന്നിലെ പോര്‍ച്ചില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. പെട്രോള്‍ തീര്‍ന്നതിനാല്‍ ഇവിടെ ഉപേക്ഷിച്ച് മോഷ്ടാവ് സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.

## Article Content

 പരിയാരം: വീട്ടിന് മുന്നിലെ പോര്‍ച്ചില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. പെട്രോള്‍ തീര്‍ന്നതിനാല്‍ ഇവിടെ ഉപേക്ഷിച്ച് മോഷ്ടാവ് സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ പോലീസ് കണ്ടെത്തിയ ബൈക്ക് രാവിലെ പരിയാരം പോലീസ് സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇതിന് സമീപത്തെ സി.സി.ടിവി കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പരിയാരം സെന്റര്‍ പ്രതിഭ ക്ലബ്ബിന് പിറകില്‍ താമസിക്കുന്ന റിട്ട.

കെ.എസ്.ഇ.ബി. ജീവനക്കാരന്‍ നാരായണന്റെ മകന്‍ സുധീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.59 എക്‌സ് 1392 നമ്പര്‍ സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റാണ് ഡിസംബര്‍ 27 ന് മോഷണം പോയത്. രാത്രി എട്ട് മണിയോടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18384/Stolen-bullet)