---
title: "#firecrackers | തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്"
english_title: "Violent explosion at firecrackers in Tripunithura"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/183842/violent-explosion-at-firecrackers-in-tripunithura"
published_at: "2024-02-12T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9b9c98e9e8_Untitled-design-16_(1).jpg"
keywords: []
---

# #firecrackers | തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** ** കൊച്ചി: **തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും രണ്ടു വാഹനങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.

## Article Content

** കൊച്ചി: **തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും രണ്ടു വാഹനങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്കും തെറിച്ചുവീണിട്ടുണ്ട്. 20 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല.

പടക്കം കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്ന് പൊട്ടിത്തെറിയുണ്ടായി പടക്കക്കടയിലേക്ക് വ്യാപിച്ചതാണോ എന്ന സംശയവും പുറത്തുവരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/183842/violent-explosion-at-firecrackers-in-tripunithura)