---
title: "കർഷകകോൺഗ്രസ് ഇന്ന് ഹർത്താൽ ആചരിക്കും"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184047/mananthavadi"
published_at: "2024-02-13T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cadd3ca7c5e_images_(2)_(30).jpeg"
keywords: []
---

# കർഷകകോൺഗ്രസ് ഇന്ന് ഹർത്താൽ ആചരിക്കും

> **Lead Summary:**  **മാനന്തവാടി**: കർഷകനായ പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയിൽ അജിയെ കാട്ടാന കൊന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും. ജില്ലയിലെ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കാട്ടാനയെ ഉടൻ മയക്കുവെടിവെച്ച് ജനങ്ങളുടെ ഭീതിയകറ്റുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.

## Article Content

 **മാനന്തവാടി**: കർഷകനായ പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയിൽ അജിയെ കാട്ടാന കൊന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും. ജില്ലയിലെ വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കാട്ടാനയെ ഉടൻ മയക്കുവെടിവെച്ച് ജനങ്ങളുടെ ഭീതിയകറ്റുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.

വാഹനങ്ങൾ തടയില്ല. വ്യാപാര സ്ഥാനങ്ങളും ഓഫീസും അടച്ചിട്ട് ജനം ഹർത്താലുമായി സഹകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184047/mananthavadi)