---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184050/applynow"
published_at: "2024-02-13T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cadefab57d4_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം** : ആഴക്കടല്‍ ലോങ് ലൈന്‍ മത്സ്യബന്ധനത്തിനുള്ള വിവിധതരം ചൂണ്ടകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും ലോങ് ലൈന്‍ മത്സ്യബന്ധനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം.

## Article Content

**തിരുവനന്തപുരം** : ആഴക്കടല്‍ ലോങ് ലൈന്‍ മത്സ്യബന്ധനത്തിനുള്ള വിവിധതരം ചൂണ്ടകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കും ലോങ് ലൈന്‍ മത്സ്യബന്ധനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം.

അഞ്ച് മുതല്‍ 10 പേരടങ്ങുന്ന ഗ്രൂപ്പുകളെയാണ് പരിഗണിക്കുക. യൂണിറ്റ് ഒന്നിന് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലയിലെ മത്സ്യഭവന്‍ ഓഫീസുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 17നകം മത്സ്യഭവന്‍ ഓഫീസുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 670017 എന്ന വിലാസത്തിലോ ലഭിക്കണം. ഫോണ്‍:0497 2731081. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184050/applynow)