---
title: "നിയുക്തി തൊഴിൽ മേള ഞായറാഴ്ച "
english_title: "Niyukthi thozhil mela"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18407/niyukthi-thozhil-mela"
published_at: "2021-12-30T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd7a4778a56_Screenshot_2021-12-30-14-53-16-11_7352322957d4404136654ef4adb64504.jpg"
keywords: []
---

# നിയുക്തി തൊഴിൽ മേള ഞായറാഴ്ച 

> **Lead Summary:** കണ്ണൂർ നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) ജില്ലാ എംപ്ലോയ്മെൻ്റ് എക്സചേഞ്ച് കണ്ണൂരുമായി ചേർന്ന് നിയുക്തി തൊഴിൽ മേള 2021 ഞായറാഴ്ച കാലത്ത് 9 - 30 ന് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂളിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉൽഘാടനം ചെയ്യുമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ഇൻ ചാർജ് രമേശൻ കുനിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) ജില്ലാ എംപ്ലോയ്മെൻ്റ് എക്സചേഞ്ച് കണ്ണൂരുമായി ചേർന്ന് നിയുക്തി തൊഴിൽ മേള 2021 ഞായറാഴ്ച കാലത്ത് 9 - 30 ന് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂളിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉൽഘാടനം ചെയ്യുമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ഇൻ ചാർജ് രമേശൻ കുനിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആതുര സേവനം, ഇൻഫർമേഷൻ ടെക്നോളജി ഐ.ടി.അനുബന്ധമേഖല, എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ്, സാങ്കേതിക മേഖല, ധനകാര്യം, തുടങ്ങി വിവിധ മേഖലകളിലെ 60 ഓളം കമ്പനികളും 4000ത്തിലേറെ ഉദ്യോഗസ്ഥരും മേളയിൽ പങ്കെടുക്കുന്നതിനായി ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ കെ.മുഹമ്മദ് ഹർഷാദ്, കെ.എൻ.പ്രമോദ് കുമാർ, അബ്ദുൾ റഹീം, മുഹമ്മദ് റാഫി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18407/niyukthi-thozhil-mela)