---
title: "#Shuhaib | യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ശുഹൈബ് അനുസ്മരണ സമ്മേളനം നടത്തി "
english_title: "The Youth Congress district committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184098/the-youth-congress-district-committee"
published_at: "2024-02-13T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb02ba3ee10_Screenshot_2024-02-13-11-18-09-71_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Shuhaib | യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ശുഹൈബ് അനുസ്മരണ സമ്മേളനം നടത്തി 

> **Lead Summary:** **ഇരിട്ടി: **എത്ര തിരിച്ചടികളുണ്ടായാലും സി.പി.എമ്മിൻ്റെ പ്രത്യയശാസ്ത്രത്തട് ഒരു സമീപനവും കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

**ഇരിട്ടി: **എത്ര തിരിച്ചടികളുണ്ടായാലും സി.പി.എമ്മിൻ്റെ പ്രത്യയശാസ്ത്രത്തട് ഒരു സമീപനവും കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭരണ വിരുദ്ധതക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കാനാണ് വ്യാമോഹിക്കുന്നതെങ്കിൽ ആ ധാർഷ്ട്യത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് മുട്ടുമടക്കില്ല. ശുഹൈബിൻ്റെ ഘാതകരെ സംരക്ഷിക്കാൻ പൊതുഖജനാവിൽ നിന്ന് കോടികളാണ് ചെലവഴിക്കുന്നത്. ആകാശ് തില്ലങ്കേരിയുൾപ്പടെയുള്ള പ്രതികൾക്ക് നീതിപീഠം ശിക്ഷ വിധിക്കും വരെ നിയമപോരാട്ടം തുടരാൻ തന്നെയാണ് യൂത്ത് കോൺഗ്രസ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ അധ്യക്ഷനായി.

ഷാഫി പറമ്പിൽ എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യു, മുഹമ്മദ് ബ്ലാത്തൂർ, ഡോ. ഷമ മുഹമ്മദ്, റിജിൽ മാക്കുറ്റി, അനുരാജ്, എബിൻ വർക്കി, നിധിൻ നടുവനാട് , അക്ഷയ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184098/the-youth-congress-district-committee)