---
title: "പുതുവർഷത്തെ വരവേൽക്കാൻ സൂര്യകാന്തി പൂക്കാലമൊരുക്കി കൂത്തുപറമ്പ ഹയർ സെക്കണ്ടറി സ്കൂൾ"
english_title: "Koothuparamba Higher Secondary School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18411/koothuparamba-higher-secondary-school"
published_at: "2021-12-30T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd7e7f29341_Screenshot_2021-12-30-15-11-13-64_7352322957d4404136654ef4adb64504.jpg"
keywords: []
---

# പുതുവർഷത്തെ വരവേൽക്കാൻ സൂര്യകാന്തി പൂക്കാലമൊരുക്കി കൂത്തുപറമ്പ ഹയർ സെക്കണ്ടറി സ്കൂൾ

> **Lead Summary:** കൂത്തുപറമ്പ: ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിലാണ് സൂര്യകാന്തി പൂന്തോട്ടമൊരുക്കിയിട്ടുള്ളത്. സ്കൂളിന് മുന്നിലായണ് വ്യത്യസ്ഥമായ പൂന്തോട്ടം ഒരുക്കിയത്. ലോക്ക് ഡൗൺ സമയത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്കൂളിൽ സൂര്യകാന്തി കൃഷി ചെയ്ത് വിജയിപ്പിച്ചിരുന്നു. ഒരേ സമയം നൂറുകണക്കിന് സൂര്യ കാന്തി പൂവുകൾ വിരിഞ്ഞ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.

## Article Content

കൂത്തുപറമ്പ: ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിലാണ് സൂര്യകാന്തി പൂന്തോട്ടമൊരുക്കിയിട്ടുള്ളത്. സ്കൂളിന് മുന്നിലായണ് വ്യത്യസ്ഥമായ പൂന്തോട്ടം ഒരുക്കിയത്. ലോക്ക് ഡൗൺ സമയത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്കൂളിൽ സൂര്യകാന്തി കൃഷി ചെയ്ത് വിജയിപ്പിച്ചിരുന്നു. ഒരേ സമയം നൂറുകണക്കിന് സൂര്യ കാന്തി പൂവുകൾ വിരിഞ്ഞ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ.

ഇലയും പൂവും കായും എല്ലാം ഉപയോഗപ്പെടുത്താവുന്ന ചെടിയാണ് സൂര്യകാന്തി. സ്കൂൾ പ്രിൻസിപ്പാൾ പി ലത ടീച്ചർ, പ്രധാനധ്യാപകൻ പി വിനോദ് ,സ്കൂൾ മാനേജർ കെ ബാലൻ മാസ്റ്റർ, പരിസ്ഥിതി ക്ലബ് കൺവീനർ രാഗേഷ് തില്ലങ്കേരി, അധ്യാപകരായ എം ഗംഗാധരൻ, എ പി മനോജ്, സോന എന്നിവരാണ് കൃഷിക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്. അതോടൊപ്പം വിദ്യാർത്ഥികളായ അസിൻ രാജ്, നിയത, ഗോപിക, നിഖിത, സൂര്യഗംഗ, അരുണിമ എന്നിവരും കൃഷിയെ പരിപാലിക്കാനുണ്ട്. 

നേരത്തെ മികച്ച രീതിയിൽ ജൈവകൃഷി ഇറക്കിയും കൂത്തുപറമ്പ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ് സംസ്ഥാന തലത്തിൽ ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18411/koothuparamba-higher-secondary-school)