---
title: "കെ.എസ് ഷാന്‍ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഇന്നു വാദംകേള്‍ക്കും"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184122/alappuzha"
published_at: "2024-02-13T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb1127e246e_images_(20).jpeg"
keywords: []
---

# കെ.എസ് ഷാന്‍ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഇന്നു വാദംകേള്‍ക്കും

> **Lead Summary:**  **ആലപ്പുഴ**: എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഇന്നു വാദംകേള്‍ക്കും. ആലപ്പുഴ അഡിഷണൽ സെഷൻസ് മൂന്നാം കോടതിയാണു ഹരജി പരിഗണിക്കുന്നത്.

## Article Content

 **ആലപ്പുഴ**: എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഇന്നു വാദംകേള്‍ക്കും. ആലപ്പുഴ അഡിഷണൽ സെഷൻസ് മൂന്നാം കോടതിയാണു ഹരജി പരിഗണിക്കുന്നത്.

ചട്ടവിരുദ്ധമായാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹരജി നൽകിയത്._ _കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗത്തിന്റെ ഹരജിയിലും ഇന്ന് വാദം തുടരും. പ്രോസിക്യൂഷൻ വാദം കേട്ടശേഷം കോടതി തീരുമാനമെടുക്കും.

കേസിൽ ഡിവൈ.എസ്.പിക്കു കുറ്റപത്രം സമർപ്പിക്കാൻ അധികാരമില്ലെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നുമാണ് പ്രതിഭാഗം വാദം. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 11 പേരാണ് ഷാൻ വധക്കേസിലെ പ്രതികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184122/alappuzha)