---
title: "ഇടുക്കി മൂന്നാറിൽ  ടൗണിൽ കാട്ടാനയിറങ്ങി"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184151/idukki"
published_at: "2024-02-13T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb234025abf_Screenshot_20240213-133704_WhatsApp.jpg"
keywords: []
---

# ഇടുക്കി മൂന്നാറിൽ  ടൗണിൽ കാട്ടാനയിറങ്ങി

> **Lead Summary:** **ഇടുക്കി**: മൂന്നാറിൽ വിനോദസഞ്ചാരികൾ ചായകുടിക്കുന്നതിനിടെ ടൗണിൽ കാട്ടാനയിറങ്ങി. തിങ്കളാഴ്ച രാത്രി 8.30തോടെയാണ് ഒറ്റക്കൊബുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്.

## Article Content

**ഇടുക്കി**: മൂന്നാറിൽ വിനോദസഞ്ചാരികൾ ചായകുടിക്കുന്നതിനിടെ ടൗണിൽ കാട്ടാനയിറങ്ങി. തിങ്കളാഴ്ച രാത്രി 8.30തോടെയാണ് ഒറ്റക്കൊബുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്.

പട്ടികുരയ്ക്കുന്ന ശബ്ദംകേട്ട് അവിടെകൂടി നിന്ന സഞ്ചാരികളും ഗൈഡുകളും തിരിഞ്ഞുനോക്കവെയാണ് ആനയെ കണ്ടത്. ഇതോടെ എല്ലാവരും ഭയന്നോടി. ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. വി. ഒ മാങ്കുളം മേഖലയിൽ കറങ്ങി നടന്നിരുന്ന രണ്ട് കാട്ടാനകളിലൊന്ന് കഴിഞ്ഞ ദിവസങ്ങളിൽ പഴയ മൂന്നാർ ഭാഗത്ത് എത്തിയിരുന്നു.

രാത്രി കാലങ്ങളിൽ ജനവാസമേഖലയിൽ എത്തിയിരുന്ന ആനയെ തൊഴിലാളികൾ കാടുകയറ്റി. ഇതിനിടെയാണ് ഇന്ന് രാത്രി 8.30 തോടെ ഒറ്റക്കൊബുള്ള കാട്ടാന എസ്ബിഐ മൂന്നാർ ശാഖക്ക് സമീപത്തെ പെട്ടിക്കടയ്ക്ക് പിൻഭാഗത്ത് എത്തിയത്. ഗൈഡുമാരുമൊത്ത് വിനോദ സഞ്ചാരികൾ ചായ കുടിക്കുന്നതിനിടെ പട്ടി നിർത്താതെ കുരയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഒരാൾ തിരിഞ്ഞുനോക്കവെയാണ് കാട്ടാനയെ കണ്ടത്. ഇതോടെ അവിടെ നിന്ന എല്ലാവരും ഭയന്നോടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184151/idukki)