---
title: "#kottiyoor | കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി"
english_title: "A tiger trapped in a farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184155/a-tiger-trapped-in-a-farm"
published_at: "2024-02-13T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb248336cb4_Screenshot_2024-02-13-13-14-20-14_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #kottiyoor | കൊട്ടിയൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി

> **Lead Summary:** **കൊട്ടിയൂർ:** പന്നിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് വനംവകുപ്പിന്റെ ദൗത്യം വിജയിച്ചത്.

## Article Content

**കൊട്ടിയൂർ:** പന്നിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് വനംവകുപ്പിന്റെ ദൗത്യം വിജയിച്ചത്.

വെളുപ്പിന് നാലുമണിയോടെ റബർ ടാപ്പിങ്ങിനു പോയ പന്നിയാംമല സ്വദേശി കുന്നംപുറം സിബിയാണ് കടുവയെ കണ്ടത്. കടുവയെ കൊട്ടിയൂർ കണ്ടപ്പനം വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം കടുവയെ എങ്ങോട്ടേക്ക് കൊണ്ടുപോകണം എന്ന് തീരുമാനിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184155/a-tiger-trapped-in-a-farm)