---
title: "കടേപ്രം ഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം തുടങ്ങി"
english_title: "Mokeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184161/mokeri"
published_at: "2024-02-13T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb2669028a9_Screenshot_20240213-134905_Photos.jpg"
keywords: []
---

# കടേപ്രം ഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം തുടങ്ങി

> **Lead Summary:**  **മൊകേരി** : കടേപ്രം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠദിന മഹോത്സവം ആരംഭിച്ചു. നാല് ദിവസങ്ങളിലായി നടന്നു വരുന്ന മഹോത്സവത്തിന്റെ ഭാഗമായി തേങ്ങമുട്ട് നടന്നു.

## Article Content

 **മൊകേരി** : കടേപ്രം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠദിന മഹോത്സവം ആരംഭിച്ചു. നാല് ദിവസങ്ങളിലായി നടന്നു വരുന്ന മഹോത്സവത്തിന്റെ ഭാഗമായി തേങ്ങമുട്ട് നടന്നു.

നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കാളികളായി. അന്നദാനത്തിലും നിരവധി പേർ പങ്കാളികളായി. സാംസ്കാരിക സമ്മേളനം കലാപരിപാടികൾ തുടങ്ങിയവയും നടന്നു. മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും. സമാപന ദിവസമായ ബുധനാഴ്ച ഗണപതിപൂജ, തുലാഭാരം, പകൽവിളക്ക് പ്രസാദഊട്ട്, ഗുരുതി എന്നിവയും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184161/mokeri)