---
title: "#budget | സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് "
english_title: "Anthur municipal budget"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184196/anthur-municipal-budget"
published_at: "2024-02-13T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb3d85736e0_WhatsApp_Image_2024-02-13_at_1.31.35_PM.jpeg"
keywords: []
---

# #budget | സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് 

> **Lead Summary:** **കണ്ണൂർ: **നഗരസഭയിലെ സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. 58,94,20,210 രൂപ വരവും 43,O1,70,O68 രൂപ ചെലവും 15,92,50,142 രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ വി. സതീദേവിയാണ് അവതരിപ്പിച്ചത്. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ.വി. പ്രേമരാജൻ മാസ്റ്റർ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർമാരായ പി.കെ. മുജീബ് രഹ്മാൻ, ടി.കെ.വി. നാരായണൻ, സി.പി. മുഹാസ്, ഇ. അഞ്ജന എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **നഗരസഭയിലെ സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. 58,94,20,210 രൂപ വരവും 43,O1,70,O68 രൂപ ചെലവും 15,92,50,142 രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ വി. സതീദേവിയാണ് അവതരിപ്പിച്ചത്. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ.വി. പ്രേമരാജൻ മാസ്റ്റർ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർമാരായ പി.കെ. മുജീബ് രഹ്മാൻ, ടി.കെ.വി. നാരായണൻ, സി.പി. മുഹാസ്, ഇ. അഞ്ജന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184196/anthur-municipal-budget)