---
title: "ടെറസ്സിലെ ചീരക്കൃഷിയിൽ നൂറ് മേനി കൊയ്ത് കിളിയന്തറ എൻ.എസ്.എസ് വളണ്ടിയർമാർ"
english_title: "Kiliyanthara nss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184247/kiliyanthara-nss"
published_at: "2024-02-13T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb71da0b089_IMG-20240213-WA0003.jpg"
keywords: []
---

# ടെറസ്സിലെ ചീരക്കൃഷിയിൽ നൂറ് മേനി കൊയ്ത് കിളിയന്തറ എൻ.എസ്.എസ് വളണ്ടിയർമാർ

> **Lead Summary:** **ഇരിട്ടി:** കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാരാണ് സ്കൂളിലെ ടെറസ്സിൽ അമ്പതോളം ഗ്രോ ബാഗുകളിൽ ചീരകൃഷി നടത്തി വിജയം കൊയ്തത്. ചുവന്ന ചീര, സുന്ദരി ചീര, മിൽക്കി ചീര എന്നിവ കാഴ്ചക്കാരുടെ മനം കവർന്ന് സ്കൂൾ ടെറസ്സിൽ തലയുയർത്തി നിൽക്കുന്നു.

## Article Content

**ഇരിട്ടി:** കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാരാണ് സ്കൂളിലെ ടെറസ്സിൽ അമ്പതോളം ഗ്രോ ബാഗുകളിൽ ചീരകൃഷി നടത്തി വിജയം കൊയ്തത്. ചുവന്ന ചീര, സുന്ദരി ചീര, മിൽക്കി ചീര എന്നിവ കാഴ്ചക്കാരുടെ മനം കവർന്ന് സ്കൂൾ ടെറസ്സിൽ തലയുയർത്തി നിൽക്കുന്നു.

കിളിയന്തറയിലെ പാരമ്പരാഗത കൃഷിക്കാരനായ സുജി. പി. മാത്യുവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾക്കൊണ്ടാണ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  വനജ കൃഷ്ണന്റെ നേതൃത്വത്തിൽ വളണ്ടിയർമാർ ചീര കൃഷി ആരംഭിച്ചത്. കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്തംഗം അനിൽ എം. കൃഷ്ണന്റെ അധ്യക്ഷതയിൽ പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184247/kiliyanthara-nss)