---
title: "കൊട്ടിയൂരിൽ നിന്നും കടുവയെ കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ"
english_title: "Kottiyoor tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184266/kottiyoor-tiger"
published_at: "2024-02-13T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb7cb83c769_PicsArt_02-13-07.58.37.jpg"
keywords: []
---

# കൊട്ടിയൂരിൽ നിന്നും കടുവയെ കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ

> **Lead Summary:** **കൊട്ടിയൂർ: **പന്നിയാം മലയിൽ നിന്നും പിടികൂടിയ കടുവയെ കണ്ടപ്പനത്തുനിന്നും കൊണ്ടുപോകാൻ കഴിയാതെ വനം വകുപ്പ്. എങ്ങോട്ട് കൊണ്ടുപോകുന്നു എന്ന് വ്യക്തമാക്കാതെ കടുവയെ കൊണ്ടുപോകാൻ അനുവദിക്കല്ലെന്ന വാശിയിലാണ് പ്രദേശവാസികൾ. കൂട്ടിലടച്ച കടുവയെ കയറ്റിയ വാഹനം നാട്ടുകാർ കണ്ടപ്പനത്ത് തടഞ്ഞു.

## Article Content

**കൊട്ടിയൂർ: **പന്നിയാം മലയിൽ നിന്നും പിടികൂടിയ കടുവയെ കണ്ടപ്പനത്തുനിന്നും കൊണ്ടുപോകാൻ കഴിയാതെ വനം വകുപ്പ്. എങ്ങോട്ട് കൊണ്ടുപോകുന്നു എന്ന് വ്യക്തമാക്കാതെ കടുവയെ കൊണ്ടുപോകാൻ അനുവദിക്കല്ലെന്ന വാശിയിലാണ് പ്രദേശവാസികൾ. കൂട്ടിലടച്ച കടുവയെ കയറ്റിയ വാഹനം നാട്ടുകാർ കണ്ടപ്പനത്ത് തടഞ്ഞു.

പന്നിയാം മലയിൽവച്ച് മയക്കുവെടി വച്ച് പിടികൂടിയ കടുവയെ വൈകുന്നേരത്തോടെ കൊട്ടിയൂർ കണ്ടപ്പനം വനം വകുപ്പ് ഓഫീസ് പരിസരത്ത് എത്തിച്ചിരുന്നു. തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുമെന്ന് വൈകുന്നേരം വരെ പറഞ്ഞിരുന്ന ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത് കടുവയെ കണ്ണവത്തേക്ക് കൊണ്ടുപോകണമെന്നാണ്. 

കണ്ണവം വനം വകുപ്പ് ഓഫീസിൽ എത്തിയശേഷം തുടർനടപടികൾ ആലോചിക്കണമെന്നും ഇവർ പറയുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന വ്യക്തത വരുത്താതെ കടുവയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184266/kottiyoor-tiger)