---
title: "ബാങ്കിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവ് പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184293/arrested"
published_at: "2024-02-13T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb8e9f97427_n5772064001706111155159147324c6e779356be4ccc27722be7858d44c781f141863a2fe4f9f730a5448bd.jpg"
keywords: []
---

# ബാങ്കിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവ് പിടിയില്‍

> **Lead Summary:** **ഇടുക്കി: **പെട്രോളും പടക്കവുമായി ബാങ്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ ലീഗല്‍ മെട്രോളജി സഹകരണ സംഘത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മുട്ടം സ്വദേശി പ്രസാദിനെ പോലീസ് പി‌ടികൂടി.

## Article Content

**ഇടുക്കി: **പെട്രോളും പടക്കവുമായി ബാങ്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ ലീഗല്‍ മെട്രോളജി സഹകരണ സംഘത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച മുട്ടം സ്വദേശി പ്രസാദിനെ പോലീസ് പി‌ടികൂടി.

ചിട്ടിപ്പണം ആവശ്യപ്പെട്ട് എത്തിയ യുവാവ് ബാങ്കിനുള്ളില്‍ കയറി പെട്രോളൊഴിക്കുകയായിരുന്നു. ഇയാള്‍ക്ക് ബാങ്കില്‍ അഞ്ച് ലക്ഷം രൂപയുടെ ചിട്ടിയുണ്ട്. ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കഴിഞ്ഞ ദിവസം ബാങ്കില്‍ എത്തിയിരുന്നു. 

ഇതിന് അഡ്മിനിസ്ട്രേറ്റീവ് ബോഡിയുടെ അനുമതി വേണമെന്ന് മാനേജർ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായി പോയ യുവാവ് ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി കൈ‌യില്‍ കരുതിയിരുന്ന പെട്രോള്‍ ബാങ്കിലും ദേഹത്തുമായായി ഒഴിച്ചു. 

തുടർന്ന് ഒരു പടക്കവും കൈയിലെടുത്ത് ഇത് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ പോലീസും ഫയർഫോഴ്‌സും എത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184293/arrested)