---
title: "കൊട്ടിയൂരിൽ പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി"
english_title: "Tiger kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184299/tiger-kottiyoor"
published_at: "2024-02-13T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb94f2e53b5_PicsArt_02-13-07.58.37.jpg"
keywords: []
---

# കൊട്ടിയൂരിൽ പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂരിൽ വനം വകുപ്പ് മയക്ക് വെടി വെച്ച് കൂട്ടിലാക്കിയ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. പ്രദേശവാസികളുടെ ശക്തമായ പ്രതിരോധത്തിന് ശേഷമാണ് കടുവയെ തൃശൂരിലെ മൃഗശാലയിലേക്ക് മാറ്റാൻ ധാരണയായത്. പഞ്ചായത്ത് പ്രസിഡണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വ്യക്തമായ ധാരണ ഉണ്ടാക്കിയതോടെയാണ് കടുവയെ കണ്ടപ്പനത്തുനിന്നും കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്.

## Article Content

കൊട്ടിയൂർ: കൊട്ടിയൂരിൽ വനം വകുപ്പ് മയക്ക് വെടി വെച്ച് കൂട്ടിലാക്കിയ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. പ്രദേശവാസികളുടെ ശക്തമായ പ്രതിരോധത്തിന് ശേഷമാണ് കടുവയെ തൃശൂരിലെ മൃഗശാലയിലേക്ക് മാറ്റാൻ ധാരണയായത്. പഞ്ചായത്ത് പ്രസിഡണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വ്യക്തമായ ധാരണ ഉണ്ടാക്കിയതോടെയാണ് കടുവയെ കണ്ടപ്പനത്തുനിന്നും കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്.

ചൊവ്വാഴ്ച രാവിലെയോടെ കൊട്ടിയൂർ പന്നിയാം മലയിൽ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവയെ വനം വകുപ്പ് മയക്ക് വെടി വച്ച് കൂട്ടിലാക്കുകയായിരുന്നു. തുടന്ന് കണ്ടപ്പനം വനം വകുപ്പ് ഓഫിസ് പരിസരത്ത് എത്തിച്ച കടുവയെ സ്ഥലത്തുനിന്നും മാറ്റാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയായിരുന്നു. എങ്ങോട്ടാണ് കടുവയെ കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കുന്നത് വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കുകയായിരുന്നു നാട്ടുകാർ.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184299/tiger-kottiyoor)