---
title: "മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് തിരിച്ചടി; ഇഡി സമന്‍സില്‍ സ്റ്റേ ഇല്ല"
english_title: "Ed stay "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184304/ed-stay"
published_at: "2024-02-13T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb9a4cbcffb_n5829098401707842042663e7e6cb219137745bcbbd9c43696140d7fc33cdad3b64cfede27e8a605e626e96.jpg"
keywords: []
---

# മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് തിരിച്ചടി; ഇഡി സമന്‍സില്‍ സ്റ്റേ ഇല്ല

> **Lead Summary:** **കൊച്ചി: **മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് തിരിച്ചടി. ഇഡിയുടെ സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിയമപരമായി എന്തു ത‌ടസമാണുള്ളതെന്ന് ചോദിച്ചു. ഇഡിയുടെ മുന്നില്‍ ഹാജരാകുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി.

## Article Content

**കൊച്ചി: **മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് തിരിച്ചടി. ഇഡിയുടെ സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിയമപരമായി എന്തു ത‌ടസമാണുള്ളതെന്ന് ചോദിച്ചു. ഇഡിയുടെ മുന്നില്‍ ഹാജരാകുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി.

മസാല ബോണ്ട് കേസില്‍ ഇന്ന് ഹാജരാകാനാണ് തോമസ് ഐസക്കിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇഡി സമന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ തോമസ് ഐസക്ക് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184304/ed-stay)