---
title: "അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം മരിച്ചനിലയില്‍"
english_title: "Family America "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184311/family-america"
published_at: "2024-02-13T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cba1d467e95_n58291307417078439715980cd64c66dd400e799dea7abaa27d6e1f453e9f5389a6f7f96b95af80ca55454e.jpg"
keywords: []
---

# അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം മരിച്ചനിലയില്‍

> **Lead Summary:** **കാലിഫോർണിയ:** കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തെ കാലിഫോർണിയായില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പട്ടത്താനം വികാസ് നഗർ 57ല്‍ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് സുജിത് ഹെൻറി , ഭാര്യ ആലീസ് പ്രിയങ്ക , ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ എന്നിവരാണ് മരിച്ചത്.

## Article Content

**കാലിഫോർണിയ:** കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തെ കാലിഫോർണിയായില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പട്ടത്താനം വികാസ് നഗർ 57ല്‍ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് സുജിത് ഹെൻറി , ഭാര്യ ആലീസ് പ്രിയങ്ക , ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ എന്നിവരാണ് മരിച്ചത്.

തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍നിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് സൂചന. അന്വേഷണം ആരംഭിച്ചതാ‌യും കൂ‌ടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും സാൻ മറ്റേയോ പോലീസ് പറഞ്ഞു.

ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാത്രി 7.45 നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184311/family-america)