---
title: "#Sports  | ഇൻക്ലൂസിവ് കായിക മേള: അത്‌ലറ്റിക് മത്സരങ്ങൾ തുടങ്ങി"
english_title: "Athletic competitions kick off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184388/athletic-competitions-kick-off"
published_at: "2024-02-14T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc587a30bfd_Screenshot_2024-02-14-11-29-07-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Sports  | ഇൻക്ലൂസിവ് കായിക മേള: അത്‌ലറ്റിക് മത്സരങ്ങൾ തുടങ്ങി

> **Lead Summary:** **കണ്ണൂർ:** ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ ഇൻക്ലൂസിവ് കായിക മേളയുടെ അത്‌ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായി. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:** ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ ഇൻക്ലൂസിവ് കായിക മേളയുടെ അത്‌ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായി. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളും അധ്യാപകരും അണിനിരന്ന മാർച്ച് പാസ്റ്റോടെയായിരുന്നു അത്ലറ്റിക് മത്സരങ്ങളുടെ തുടക്കം. ജില്ലയിലെ 15 ബി.ആർ.സി കളിലെ വിദ്യാർഥികളും അധ്യാപകരും അണിനിരന്നു. കണ്ണൂർ സെൻ്റ് തെരേസാസ് ആഗ്ലോ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ബാൻ്റ് മേളം മാർച്ച് പാസ്റ്റിന് പ്രൗഢിയേകി. ദേശീയ കായികതാരം കെ.എം. ഗ്രീഷ്മ സല്യൂട്ട് സ്വീകരിച്ചു. ദേശീയ ഫുട്ബോൾ താരം സബിത പൂവട്ട ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് നടന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പാതാക ഉയർത്തി. കുട്ടികളുടെ കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാനസീകാരോഗ്യം കൂടിയാണ് ഇത്തരം മേളകൾ നൽകുന്നതെന്ന് മേയർ പറഞ്ഞു.

കണ്ണൂർ ഡി.ഇ.ഒ ടി.വി. അജിത, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഇ.സി. വിനോദ്, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ പി.പി. മുഹമ്മദ് അലി, എസ്.എസ്.കെ.ഡി പി.ഒ. രാജേഷ് കടന്നപ്പള്ളി, കണ്ണൂർ സൗത്ത് ഡി.പി.സി സി.ആർ. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184388/athletic-competitions-kick-off)