---
title: "#confiscation |  കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ നിർത്തിവെക്കണം: കർഷക കോൺഗ്രസ്സ് "
english_title: "Stop confiscation proceedings against farmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184434/stop-confiscation-proceedings-against-farmers"
published_at: "2024-02-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc761b59353_IMG-20240214-WA0016.jpg"
keywords: []
---

# #confiscation |  കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ നിർത്തിവെക്കണം: കർഷക കോൺഗ്രസ്സ് 

> **Lead Summary:** **കൽപ്പറ്റ: **കൽപ്പറ്റ ഐ.ഡി.ബി.ഐ ബാങ്കിൽ നിന്നും കൃഷി ആവശ്യങ്ങൾക്കായി എടുത്ത ലോൺ കൃഷി നാശത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നടക്കുന്ന ജപ്തി നടപടികൾ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ്സ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ബാങ്ക് മനേജർക്ക് നിവേദനം നൽകി.

## Article Content

**കൽപ്പറ്റ: **കൽപ്പറ്റ ഐ.ഡി.ബി.ഐ ബാങ്കിൽ നിന്നും കൃഷി ആവശ്യങ്ങൾക്കായി എടുത്ത ലോൺ കൃഷി നാശത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നടക്കുന്ന ജപ്തി നടപടികൾ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ്സ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ബാങ്ക് മനേജർക്ക് നിവേദനം നൽകി.

ഒറ്റ തീർപ്പാക്കലിലൂടെ ആളുകൾക്ക് തുകയുടെ 25% ആദ്യം അടച്ച് ബാക്കി തുക അടച്ചു തീർക്കാൻ കേവലം ഒരു മാസമാണ് നൽകിയത്. എല്ലാം നഷ്ടപ്പെട്ട കർഷകർക്ക് ഈ വലിയ ബാധ്യത പൂർത്തികരിക്കാൻ പെട്ടെന്ന് കഴിയില്ല. കുറഞ്ഞത് ആറു മാസമെങ്കിലും സമയം വേണം. ഇത് നൽകാൻ ബാങ്ക് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് നിരവധി കർഷകരെ ബാധിക്കുന്ന ഈ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് മനേജർക്ക് നിവേദനം നൽകിയത്.

ലോൺ അടച്ചു തീർക്കുന്നതിന് സാവകാശം നൽകിയില്ലെങ്കിൽ ബാങ്ക് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബാങ്കിന് മുന്നറിയിപ്പ് നൽകി. കർഷക കോൺഗ്രസ്സ് കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് ജിൺസൺ പി.ജെ., ജില്ലാ ജനറൽ സെക്രട്ടറി സാലി റാട്ടക്കൊല്ലി, ജില്ലാ കമ്മിയംഗം പി.കെ മുരളി എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184434/stop-confiscation-proceedings-against-farmers)