---
title: "#Iritty| വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടി"
english_title: "Iritty fraud visa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184459/iritty-fraud-visa"
published_at: "2024-02-14T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc8c00bf2f0_WhatsApp_Image_2024-02-14_at_3.09.19_PM.jpeg"
keywords: []
---

# #Iritty| വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടി

> **Lead Summary:** **ഇരിട്ടി : **കാനഡയിലേക്ക് വിസ വാഗ്‌ദാനം ചെയ്ത് യുവാക്കളിൽ നിന്നും നാലര ലക്ഷം രൂപ കബിളിപ്പിച്ചതിന് തൃശൂർ സ്വദേശികളായ പുനത്തിൽ വീട്ടിൽ അജി കുമാർ , മുരിങ്ങൂർ സ്വദേശി മുട്ടംതോട്ടിൽ ജോസഫ് എന്നിവർക്കെതിരെ കോടതിയുടെ നിർദേശപ്രകാരം ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറളം സ്വദേശി റെജി തോമസ് ആണ് പരാതിക്കാരൻ.

## Article Content

**ഇരിട്ടി : **കാനഡയിലേക്ക് വിസ വാഗ്‌ദാനം ചെയ്ത് യുവാക്കളിൽ നിന്നും നാലര ലക്ഷം രൂപ കബിളിപ്പിച്ചതിന് തൃശൂർ സ്വദേശികളായ പുനത്തിൽ വീട്ടിൽ അജി കുമാർ , മുരിങ്ങൂർ സ്വദേശി മുട്ടംതോട്ടിൽ ജോസഫ് എന്നിവർക്കെതിരെ കോടതിയുടെ നിർദേശപ്രകാരം ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറളം സ്വദേശി റെജി തോമസ് ആണ് പരാതിക്കാരൻ.

റെജിയുടെയും, സുഹൃത്തിൻ്റെയും പക്കൽ നിന്ന് കാനഡയ്ക്കുള്ള  വിസ വാഗ്‌ദാനം ചെയ്‌താണ്‌ തട്ടിപ്പ് നടത്തിയത്. പരാതിക്കാരനിൽ നിന്നും 2022 മുതൽ രണ്ടു തവണയായിപണം കൈപ്പറ്റിയ പ്രതികൾ വിസയും പണവും തിരിച്ചു നൽകാതെ കബിളിപ്പിച്ചു എന്നാണ് പരാതി. ഇതോടെ മലയോരം കേന്ദ്രീകരിച്ചുള്ള വിസ തട്ടിപ്പുകൾ കൂടിവരികയാണ്. കഴിഞ്ഞ ദിവസം ഉളിക്കൽ പോലീസ് സ്റ്റേഷനിൽ ചെന്നൈ സ്വദേശിക്ക് എതിരെ വിസ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184459/iritty-fraud-visa)