---
title: "മത്സ്യത്തൊഴിലാളികളുടെ വളളം, എഞ്ചിൻ പരിശോധന തീയതി മാറ്റി"
english_title: " fishermen "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18446/fishermen"
published_at: "2021-12-30T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cda5e0e22cc_images (5).jpeg"
keywords: []
---

# മത്സ്യത്തൊഴിലാളികളുടെ വളളം, എഞ്ചിൻ പരിശോധന തീയതി മാറ്റി

> **Lead Summary:**  സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കാനായി ഫിഷറീസ്, മത്സ്യഫെഡ്, സിവിൽ സപ്ലൈസ് വകുപ്പുകൾ ജനുവരി ഒമ്പതിന് നടത്താനിരുന്ന വളളവും എഞ്ചിനും പരിശോധന ജനുവരി 16 ഞായറാഴ്ചയിലേക്ക് മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

## Article Content

 സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കാനായി ഫിഷറീസ്, മത്സ്യഫെഡ്, സിവിൽ സപ്ലൈസ് വകുപ്പുകൾ ജനുവരി ഒമ്പതിന് നടത്താനിരുന്ന വളളവും എഞ്ചിനും പരിശോധന ജനുവരി 16 ഞായറാഴ്ചയിലേക്ക് മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജനുവരി എട്ടിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ അസ്സൽരേഖകളും പരിശോധനയ്ക്ക് വിധേയമാക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18446/fishermen)