---
title: "#Andalurkavu  | അണ്ടലൂർക്കാവ് ഉത്സവവം തുടങ്ങി"
english_title: "Andalurkavu festival has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184464/andalurkavu-festival-has-started"
published_at: "2024-02-14T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc8e793b880_Screenshot_2024-02-14-15-26-14-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Andalurkavu  | അണ്ടലൂർക്കാവ് ഉത്സവവം തുടങ്ങി

> **Lead Summary:** **തലശ്ശേരി: **അണ്ടലൂർക്കാവ് ഉത്സവത്തിന് തുടക്കമായി.അണ്ടലൂർക്കാവിൽ രാവിലെ നടന്ന തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവം തുടങ്ങിയത്. ശനിയാഴ്ച പുലർച്ചെ മുതൽ തെയ്യാട്ടങ്ങൾ നടക്കും. ഉത്സവത്തെ വരവേൽക്കാൻ ധർമ്മടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി. ഉത്സവകാലത്ത് ഗ്രാമം വ്രതശുദ്ധിയിലായിരിക്കും.

## Article Content

**തലശ്ശേരി: **അണ്ടലൂർക്കാവ് ഉത്സവത്തിന് തുടക്കമായി.അണ്ടലൂർക്കാവിൽ രാവിലെ നടന്ന തേങ്ങ താക്കൽ ചടങ്ങോടെയാണ് ഉത്സവം തുടങ്ങിയത്. ശനിയാഴ്ച പുലർച്ചെ മുതൽ തെയ്യാട്ടങ്ങൾ നടക്കും. ഉത്സവത്തെ വരവേൽക്കാൻ ധർമ്മടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി. ഉത്സവകാലത്ത് ഗ്രാമം വ്രതശുദ്ധിയിലായിരിക്കും.

വ്യാഴാഴ്ച ഉച്ചക്ക് 12ന് വെള്ളൂരില്ലത്ത് ആചാര്യ തന്ത്രിയുടെ താന്ത്രികർമ്മം, നാലിന് കലശപൂജയും രാത്രി എട്ടിന് പാണ്ട്യഞ്ചേരി പടിക്കൽ പോകലും മൂത്ത കൂർ പെരുവണ്ണാനെ കൂട്ടിക്കൊണ്ടുവരലും തുടർന്ന് ചക്ക കൊത്തൽ, തിരുവായുധം കടയൽ, ചക്ക എഴുന്നള്ളത്ത്, ചക്ക നിവേദ്യം എന്നിവയും നടക്കും.

16 ന് രാവിലെ 9 ന് കൊടിയേറ്റവും രാത്രി 11 ന് മേലൂർ മണലിൽ നിന്ന് കുടവരവും നടക്കും.17 ന് പുലർച്ചെ മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184464/andalurkavu-festival-has-started)