---
title: "കൊലയാളി ആന ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യസംഘത്തിൻ്റെ നാലാം ദിവസത്തെ ശ്രമവും വിഫലം "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184511/wayanad"
published_at: "2024-02-14T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccb984431a4_Screenshot_20240214-182706_WhatsApp.jpg"
keywords: []
---

# കൊലയാളി ആന ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യസംഘത്തിൻ്റെ നാലാം ദിവസത്തെ ശ്രമവും വിഫലം 

> **Lead Summary:** **മാനന്തവാടി** : കൊലയാളി ആന ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യസംഘത്തിൻ്റെ നാലാം ദിവസത്തെ ശ്രമവും വിഫലമായി. ബുധനാഴ്ച അർധരാത്രിയോടെ നാഗർ ഹോളവനമേഖലയിലേക്ക് നീങ്ങിയ ആന രാവിലെയോടെ കേരള കർണ്ണാടക അതിർത്തിയിൽ തിരികെ എത്തിയതായി സിഗ്നൽ ലഭിച്ചു.

## Article Content

**മാനന്തവാടി** : കൊലയാളി ആന ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യസംഘത്തിൻ്റെ നാലാം ദിവസത്തെ ശ്രമവും വിഫലമായി. ബുധനാഴ്ച അർധരാത്രിയോടെ നാഗർ ഹോളവനമേഖലയിലേക്ക് നീങ്ങിയ ആന രാവിലെയോടെ കേരള കർണ്ണാടക അതിർത്തിയിൽ തിരികെ എത്തിയതായി സിഗ്നൽ ലഭിച്ചു.

രാവിലെ ആറ് മണിയോടെ തന്നെ ദൗത്യസംഘം സിഗ്നൽ ലഭിച്ച സ്ഥലത്തേക്ക് നീങ്ങി. നടത്തിയ തിരച്ചലിൽ രണ്ട് തവണ ആനയെ നേരിൽ കാണുകയും മയക്കുവെടി വെക്കാൻ തയ്യാറെടുക്കുകയും ചെയ്തു. ആദ്യ തവണ ആന അതിവേഗം കാട്ടിലേക്ക് മറഞ്ഞതിനാൽ ശ്രമം വിജയിച്ചില്ല.രണ്ടാം തവണ വെടിവെക്കാൻ ശ്രമിച്ചെങ്കിലും കൂടെയുള്ള മോഴആന ദൗത്യസംഘത്തിനെ തിരെ ചീറിയടുത്തതോടെ പിൻമാറി. സം ഘം സന്ധ്യയോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. രാത്രിയിൽ നിരീക്ഷണം ഏർപ്പെടുത്തി. ദൗത്യം വ്യാഴാഴ്ചയും തുടരും.

നോർത്ത് വയനാട്‌ ഡി.എഫ്.ഒ.മാർട്ടിൻ ലോവ ൽ സൗത്ത് വയനാട് ഡി.എഫ്.ഒ.എ.ഷജ്ന വയനാട് വൈൽഡ് ലൈഫ് വാർഡൻ പി ദിനേഷ്, ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ.ഇംത്യാസ് സോഷ്യൽ ഫോറസ്ട്രി എ.സി.എഫ്.ഹരിലാൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184511/wayanad)