---
title: "ജാത്തിരെ പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചു"
english_title: "Meenangadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184512/meenangadi"
published_at: "2024-02-14T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccbb37c6eeb_IMG-20240214-WA0034.jpg"
keywords: []
---

# ജാത്തിരെ പന്തൽ കാൽനാട്ട് കർമ്മം നിർവഹിച്ചു

> **Lead Summary:** **മീനങ്ങാടി**: വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23, 24, 25 തീയതികളിൽ മീനങ്ങാടി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ജാത്തിരെ ജൈവവൈവിധ്യ പ്രദർശന- വിപണന മേളയുടെയും, കാലാവസ്ഥ ഉച്ചകോടിയുടെയും പന്തൽ കാൽനാട്ടുകർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

## Article Content

**മീനങ്ങാടി**: വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23, 24, 25 തീയതികളിൽ മീനങ്ങാടി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ജാത്തിരെ ജൈവവൈവിധ്യ പ്രദർശന- വിപണന മേളയുടെയും, കാലാവസ്ഥ ഉച്ചകോടിയുടെയും പന്തൽ കാൽനാട്ടുകർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഉഷാതമ്പി, സീതാവിജയൻ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ബേബി വർഗീസ്, ഉഷാരാജേന്ദ്രൻ, ത്രിതല പഞ്ചായത്ത് ഭാരവാഹികളായ കെ .വിജയൻ, ബിന്ദു പ്രകാശ്, മീനാക്ഷി രാമൻ, സിന്ധു ശ്രീധർ, അമൽ ജോയ്, ടി. പി .ഷിജു, നാസർ പാലക്ക മൂല, പി.വേണുഗോപാൽ ,ശാന്തി സുനിൽ ,ബിന്ദു,ലിസി, ജിഷ്ണു ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ ടി. സി. ജോസഫ്, ജില്ലാ ജൈവവിധ്യ പരിപാലന കോഡിനേറ്റർ ഷൈൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184512/meenangadi)