---
title: "#Wayanad | ഹരിത കര്‍മ്മസേനയ്ക്കൊപ്പം ഒരു ദിനം; യുവജനങ്ങള്‍ക്ക് പങ്കാളികളാകാം"
english_title: "A Day with Green Karma Sena"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/184514/a-day-with-green-karma-sena"
published_at: "2024-02-14T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccbd4cd06e8_download_(16).jpeg"
keywords: []
---

# #Wayanad | ഹരിത കര്‍മ്മസേനയ്ക്കൊപ്പം ഒരു ദിനം; യുവജനങ്ങള്‍ക്ക് പങ്കാളികളാകാം

> **Lead Summary:** മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18 ന് യൂത്ത് മീറ്റ്സ് ഹരിത കര്‍മ്മസേന ക്യാമ്പയിന്‍ നടത്തും. യുവജനങ്ങള്‍ക്ക് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ഹരിത കര്‍മ്മസേനക്കൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഹരിത കര്‍മസേനയോടൊപ്പം വാതില്‍പടി ശേഖരണം, തരംതിരിക്കല്‍, പാഴ് വസ്തുക്കള്‍ കൈമാറല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ പങ്കാളികളാകാം.

## Article Content

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18 ന് യൂത്ത് മീറ്റ്സ് ഹരിത കര്‍മ്മസേന ക്യാമ്പയിന്‍ നടത്തും. യുവജനങ്ങള്‍ക്ക് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ഹരിത കര്‍മ്മസേനക്കൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഹരിത കര്‍മസേനയോടൊപ്പം വാതില്‍പടി ശേഖരണം, തരംതിരിക്കല്‍, പാഴ് വസ്തുക്കള്‍ കൈമാറല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ പങ്കാളികളാകാം.

വയനാട് ജില്ലയിൽ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഹരിത കര്‍മസേനയോടൊപ്പമാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ക്യാമ്പയിന്‍ നടക്കുക. താത്പര്യമുള്ള യുവജന സംഘടനകളും സ്ഥാപനങ്ങളും [https://bit.ly/youth-meets-harithakarmasena](https://bit.ly/youth-meets-harithakarmasena) ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9526419667, 90454 52094.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/184514/a-day-with-green-karma-sena)